Vellapalli Nadesan on Thushar Vellapally arrest
സാമ്പത്തിക തട്ടിപ്പുകേസില്‍ അജ്മാനില്‍ അറസ്റ്റിലായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ പുറത്തിറക്കാനുള്ള ശ്രമം തുടരുന്നു. തുഷാറിനെ മനപ്പൂര്‍വ്വം കുടുക്കിയതാണെന്നാണ് അച്ഛനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടത്. പരസ്യപ്രതികരണത്തിന് ഇല്ലെന്നും കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.